തൊടുപുഴ: ജില്ലാ റോൾ ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ സമ്മർ ക്യാമ്പ് തൊടുപുഴ ജയ് റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാർഡ് കൗൺസിലർ പ്രൊഫ: ജെസ്സി ആൻ്റണി, റോൾ ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ രാജേന്ദ്രൻ, കാർഷിക വികസനബാങ്ക് ചെയർമാൻ പ്രൊഫ: കെ ഐ ആൻ്റണി, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും തൊടുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ എം ബാബു, ജില്ലാ റോൾബാൾ അസോസിയേഷൻ ട്രഷറർഷിജി ജെയിംസ്, എൻ ഐ എസ് കോച്ച് എഫ്രെയിം, സംസ്ഥാന ചാമ്പ്യൻ ഹിമാൻഷു എന്നിവർ സംസാരിച്ചു.