തൊടുപുഴ : കാഡ്‌സ് ഗ്രീൻഫെസ്റ്റിന്റെ ഭാഗമായി ജൈവ കൃഷി ,ജൈവ തേയില എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച സെമിനാർ മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ ഉദ്ഘാടനം ചെയ്തു.ജൈവ കൃഷി വിഷയത്തിൽ വേണു അനിരുദ്ധൻ ,ജൈവ തേയില ഉത്പാദക അനു സണ്ണി എന്നിവർ ക്ലാസ് നയിച്ചു.ശാസ്ത്രീയമായ അറിവുകൾ ഫലപ്രദമായി കൃഷിയിൽ പ്രയോഗിച്ചാൽ ജൈവ കൃഷി വൻ വിജയമാണെന്ന് സെമിനാർ വിലയിരുത്തി.മലയാളികളുടെ ജീവിതത്തിലെ അവിഭാജ്യഘടകമായ തേയില വിഷപ്രയോഗം മൂലം ഇന്ന് ആരോഗ്യത്തിന് ഭീഷണിയാകുന്ന കാലത്ത് ജൈവ തേയിലയുടെ പ്രാധാന്യവും പ്രസക്തിയും വർധിച്ചുവരികയാണെന്ന് ജൈവ തേയില ഉൽപാദക കുമാരി അനു സണ്ണി പറഞ്ഞു.ജൈവ തേയിലയുടെ ഉത്പാദനവും പ്രദർശനവും സെമിനാറിൽ നടന്നു.ഏറ്റവും മികച്ച സ്‌കൂൾ പച്ചക്കറിതോട്ടത്തിനുള്ള സംസ്ഥാന അവാർഡ് നേടിയമുതലക്കോടം സെന്റ്.ജോർജ് ഹൈസ്‌കൂളിനെ അഭിനന്ദിച്ചു.കാഡ്‌സ് ഡയറക്ടർമാരായ എം ഡി ഗോപിനാഥൻ നായർ ,എൻ ജെ മാമച്ചൻ എന്നിവർ ആശംസകൾ നേർന്നു