തൊടുപുഴ: കെ റെയിൽ കേരളത്തിന്റെ വികസനത്തിന് എന്ന മുദ്രവാക്യമുയർത്തി എൽ.ഡി.എഫ് നേതൃത്വത്തിൽ പൊതുസമ്മേളനം നടത്തും. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മുൻസിപ്പൽ മൈതാനത്ത് 29ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം കേരള കോൺഗ്രസ് (എം)​ ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ എൽ.ഡി.എഫ് കക്ഷി നേതാക്കന്മാരടക്കം നിരവധി പേർ പങ്കെടുക്കും. കേരളത്തിന്റെ വികസനത്തിന് പുത്തൻ വേഗം പകരുന്ന കെ റെയിൽ പദ്ധതിയ്ക്ക് പിന്തുണ നൽകി പൊതു സമ്മേളനം വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, കേരള കോൺഗ്രസ് (എം)​ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, എൻ.സി.പി ജില്ലാ പ്രസിഡന്റ് കെ.ടി. മൈക്കിൾ, കക്ഷി നേതാക്കളായ എം.കെ. ജോസഫ്, സിബി മൂലേപറമ്പിൽ, എം.എം. സുലൈമാൻ, ജോണി ചെരുവുപറമ്പിൽ തുടങ്ങിയവർ അറിയിച്ചു.