നെടുങ്കണ്ടം: തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാളിന് ഇന്ന് തുടക്കംകുറിക്കും . വൈകിട്ട് 4.30ന് കൊടിയേറ്റ്, ലദീഞ്ഞ് തിരുസ്വരൂപ പ്രതിഷ്ഠ വി. കുർബാന ഫാ. തോമസ് ശൗര്യംകുഴിയിൽ. 30ന് വൈകിട്ട് 4.15ന് നൊവേന 4.30ന് തിരുനാൾ കുർബ്ബാന, വചനസന്ദേശം ഫാ. ജോസഫ് വെട്ടുകല്ലേൽ. മേയ് ഒന്നിന് വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ലദീഞ്ഞ് ഫാ. ജോജു അമ്പടക്കൽ, തിരുനാൾ സന്ദേശം ഫാ. ജിതിൻ വെട്ടിത്തുരുത്തിൽ, പ്രദക്ഷിണം തൂക്കുപാലം ടൗണിലേയ്ക്ക് സമാപനാശീർവ്വാദം.