കട്ടപ്പന: ഭര്‍തൃവീട്ടില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു.ആമയാര്‍ രാംമുറ്റത്തില്‍ സുമന്റെ ഭാര്യ സുമിഷ (24) ആണ് മരിച്ചത്. ഈ മാസം 21നായിരുന്നു സുമിഷയെ ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.എന്നാൽ ഇന്നലെ ഉച്ചക്ക് 12 ഓടെ മരണം സംഭവിച്ചു.നാല് വര്‍ഷം മുമ്പാണ് സുമിഷയും സുമനും തമ്മിലുള്ള വിവാഹം നടന്നത്.ഇരുവര്‍ക്കും രണ്ടും ഒന്നും വയസുള്ള കുട്ടികളുണ്ട്.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.