ഇടുക്കി: ശ്രീ ധർമ്മാ ദേവി ഗുരുദേവ ക്ഷേത്രത്തിന്റെ ഏഴാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവം മേയ് 2, 3, 4 തീയതികളിൽ നടക്കും. വിവിധ ക്ഷേത്ര ചടങ്ങുകൾ, പൊതുസമ്മേളനം, താലപ്പൊലി ഘോഷയാത്ര, സർപ്പപൂജകൾ തുടങ്ങിയവ നടക്കും. ഒന്നാം ഉത്സവദിനമായ രണ്ടിന് വൈകിട്ട് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കും. എസ്. എൻ. ഡി. പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എ.എസ്. മഹേന്ദ്രൻ ശാന്തി അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ശ്രീലാൽ അറിയിച്ചു.