കട്ടപ്പന :സഹോദരങ്ങൾ അടക്കം പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ (വർഗ്ഗീസ് - 76 ) ആണ് പിടിയിലായത്.കഴിഞ്ഞ ഈസ്റ്ററിന്റെ സമയത്താണ് പരിചയത്തിലുള്ള പതിമൂന്നും,ഒൻപതും വയസ്സുള്ള സഹോദരിമാരെയും,മറ്റൊരു ഒൻപതുകാരിയേയും ഉപദ്രവിച്ചത്.തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടിൽ പറയുകയായിരുന്നു.കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ്ലൈനിൽ നൽകിയ പരാതിയെ തുടർന്ന് ഡിവൈ എസ് പി വി. എ നിഷാദ് മോന്റെ നിർദ്ദേശപ്രകാരം എസ്ഐ കെ.ദിലീപ്കുമാർ പ്രതിയെ ബുധനാഴ്ച്ച കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.എ.എസ് ഐ ഹരികുമാർ ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റ്റി.വി റെജിമോൻ ,സുമേഷ് തങ്കപ്പൻ ,പ്രദീപ് കെ.പി ,സുരേഷ് ബി ആന്റോ ,വനിതാ ഉദ്യോഗസ്ഥരായ വി.റസിയ,സന്ധ്യ ,പ്രീതി എന്നിവരും.സംഘത്തിലുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പാപ്പച്ചനെ റിമാൻഡ് ചെയ്തു.