കട്ടപ്പന: ഇരുചക്ര വാഹന ഷോറും മാനേജരുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചു മുറിച്ചു. കട്ടപ്പന വെള്ളയാംകുടിയിലെ ഹോണ്ടാ ഷോറൂം മാനേജർ നത്തുകല്ല് ആനിക്കാമുണ്ടയിൽ ടോമി ജോസഫിനാണ് പരിക്കേറ്റത്. സംഭവത്തിൽ മുൻ ജീവനക്കാരനായ പാറക്കടവ് സ്വദേശി രഞ്ചുവിനെതിരെ പൊലീസ് കേസെടുത്തു.ടോമിയുടെ വലതു കൈയ്യിലെ തള്ളവിരലാണ് കടിച്ചു മുറിച്ചത്. ബുധനാഴ്ച്ച വൈകിട്ടാണ് അക്രമം ഉണ്ടായത്.ഏതാനും നാൾ മുമ്പ് രഞ്ചുവിനെ സ്ഥാപത്തിൽ നിന്നും പുറത്താക്കിയിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് രഞ്ജുവും കൂട്ടാളികളും സ്ഥാപനത്തിൽ എത്തി മാനേജരേയും മറ്റ് രണ്ട് ജീവനക്കാരെയും മർദ്ദിച്ചതെന്നാണ് പരാതി.