കട്ടപ്പന : എസ്.എൻ.ഡി.പി യോഗ ചരിത്രത്തിൽ ഉജ്ജ്വലമായ അദ്ധ്യയം രചിച്ച ടി.കെ മാധവൻ അനുസ്മരണം നടത്തി. മലനാട് യൂത്ത്മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു.യൂത്ത് മൂവ്മെൻ്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല,യൂണിയൻതല പ്രസിഡന്റ് കെ. പി ബിനീഷ്, സെക്രട്ടറി സുബീഷ്‌ വിജയൻ എന്നിവർ അനുസ്മരണ സന്ദേശം നൽകി.