ചെറുതോണി: ജില്ലയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ തനത് സുഗന്ധ വ്യഞ്ജനങ്ങൾ ഉൾപ്പെട്ട മാതൃക സ്‌പൈസസ് പാർക്കിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. ഇതോടൊപ്പം സുവർണ്ണ ജൂബിലി ലോഗോ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. കളക്ട്രേറ്റ് വളപ്പിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ മുൻ വശത്താണ് ഏലം, തേയില, കാപ്പി, കുരുമുളക് ചെടി, തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങൾ ഉൾപ്പെട്ട മാതൃക സ്‌പൈസസ് പാർക്ക് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.
പരിപാടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി ജേക്കബ്, സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ആർഡിഒ എം.കെ ഷാജി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.വി വർഗീസ്, കെ.കെ ശിവരാമൻ, ജോസ് പാലത്തിനാൽ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾവകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്തു.