ഇടുക്കി: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല മേയ് ദിന കായിക മേളയുടെ ഭാഗമായി ലോക തൊഴിലാളിദിനമായ മെയ് 1 ന് ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ പൈനാവ് പൂർണ്ണിമ ക്ലബ്ബിൽവെച്ച് നടക്കും .പുരുഷന്മാർക്കും (ഡബിൾസ്, സിംഗിൾസ്) വനിതകൾക്കും (സിംഗിൾസ്) മത്സരങ്ങൾ ഉണ്ടായിരിക്കും. ഡബിൾസ് മത്സരവിജയികളാകുന്ന ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് 1,501/ രൂപാ, 1001/ രൂപാ വീതവും സിംഗിൾസ് വിജയികളാകുന്ന ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് യഥാക്രമം 1001/രൂപാ, 501/രൂപാ വീതം ക്യാഷ് അവാർഡും നൽകും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അംഗീകൃത തൊഴിലാളി യൂണിയൻ മുഖേനയോ കമ്പനി/വ്യവസായസ്ഥാപന മേലധികാരികൾ മുഖേനയോ ഏപ്രിൽ 30 ന് വൈകിട്ട് 3 മണിക്ക് മുമ്പായി ജില്ലാസ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ രജിസ്‌ട്രേഷൻ നടത്തണം. പങ്കെടുക്കാനുള്ളവർ മേയ് 1 ന് രാവിലെ 7.30 ന് പൈനാവ് പൂർണ്ണിമ ക്ലബ്ബിൽ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ: 04862 232499, 9447243224.