
ചെറുതോണി: മന്ത്രിസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന'എന്റെ കേരളം' പ്രദർശന വിപണന മേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ചെറതോണി സ്റ്റോണേജ് കെട്ടിടത്തിലാണ് സ്വാഗത സംഘം സമിതി ഓഫീസ് പ്രവർത്തിക്കുക. മേയ് 9 മുതൽ 15 വരെ നടക്കുന്ന പ്രദർശന വിപണന മേളയുടെ പരസ്യ പോസ്റ്റർ പ്രകാശനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ റവന്യു മന്ത്രി കെ. രാജന് നൽകി നിർവഹിച്ചു.
ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി. ജേക്കബ്, എം.എം മണി എം.എൽ.എ, സ്വാഗത സംഘം അദ്ധ്യക്ഷൻ സി. വി. വർഗ്ഗീസ്, ജനറൽ കൺവീനർ കെ. കെ ശിവരാമൻ കൺവീനർ ജോസ് പാലത്തിനാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ, കൺവീനർമാർ കോഓർഡിനേറ്റർമാർ ഉപസമിതി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.