പീരുമേട്: പള്ളിക്കുന്ന് സെന്റ ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയുമായി നടക്കും..ഇന്ന് വൈകുന്നേരം 5 30ന് സന്ധ്യാ നമസ്‌കാരം ,6 30ന് തിരുവചന ശുശ്രൂഷ 7 ന് ഭക്തി നിർഭരമായ റാസ വാഴ്‌വ്,8 ന് നേർച്ചസദ്യ. നാളെ രാവിലെ 7.30 ന്ന് പ്രഭാത നമസ്‌കാരം .8.30 വിശുദ്ധ മൂന്നിന്മേൽ കുർബാന,നിയുക്ത മെത്രാപ്പൊലീത്ത ഫാ. സഖറിയ നൈനാൻ ,ഫാ ജോർജ് പി ജോൺ(വികാരി സെൻ മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഏലപ്പാറ) ഫാ എൽദോ സാജു .(സ്റ്റുഡന്റ് അഡ്വൈസർ ) .റാസ , ആശിർവാദം ആദ്യഫല ലേലം .നേർച്ച വിളമ്പ് .എന്നിവ നടക്കുമെന്ന് ഫാ. ഫിലൻ പി.മാത്യു. ഇടവക ട്രസ്റ്റി സി.റ്റി. ചെറിയാൻ.സെക്രട്ടറി ഉഷ ജോൺ എന്നിവർ അറിയിച്ചു .