തൊടുപുഴ : കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ ചാരിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൈങ്കുളം സ്‌നേഹഭവനിലെ അമമ്മാർക്കായി അവശ്യസാധനങ്ങൾ സമാഹരിച്ച് നൽകി.
ക്രിസ്തുമസിനോടനുബന്ധിച്ച് സ്‌കൂളിൽ നടത്തിയ നക്ഷത്ര പൂൽക്കൂട് വിൽപ്പനയിലൂടെയാണ് ചാരിറ്റിക്കുള്ള പണം സമാഹരിച്ചത് . വസ്ത്രങ്ങൾ, ചെരുപ്പ്, ബ്രഷ്, പേസ്റ്റ് തുടങ്ങി നാൽപ്പതിനായിരത്തിലധികം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ സമാഹരിച്ച് സ്‌കൂൾ ഹെഡ് ബോയ് അജ്‌സൽ ഇബ്രാഹിം, ഹെഡ് ഗേൾ ആൻ ഇസബൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്‌നേഹഭവനിലെ അമ്മമാർക്ക് കൈമാറി.സമൂഹത്തോടും, സഹജീവികളോടുമുള്ള കുട്ടികളുടെ സ്‌നേഹവും കരുതലും ഏറെ അഭിനന്ദാർഹമാണെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ സക്കറിയാസ് ജേക്കബ് പറഞ്ഞു. അനിൽകുമാർ, വൈസ് പ്രിൻസിപ്പൽ ആക്റ്റിവിറ്റീസ് സ്‌കൂൾ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സീമ വിശ്വനാഥൻ (വൈസ് പ്രിൻസിപ്പൽ അക്കാഡമിക്),ഡോ. ബെന്നി (വൈസ് പ്രിൻസിപ്പൽ, സ്റ്റുഡന്റ്‌സ് കൗൺസിൽ), വി.ജെ.കെ. നായർ (സീനിയർ അഡ്മിനിസ്‌ട്രേറ്റർ), വിനോദ് ഇ.എസ്. (യൂട്ടിലിറ്റി മാനേജർ), സ്‌കൂൾ മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവരും സ്‌കൂൾ ചാരിറ്റബിൾ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി