കട്ടപ്പന : എസ് എൻ ഡി പി യോഗം മാട്ടുത്താവളം ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിൽ 24ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടന്നു.കുമാരൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമം, സുദർശന ഹോമം, കലശം തുടങ്ങിയ ചടങ്ങുകൾ നടന്നു.തുടർന്ന് നടന്ന പൊതു സമ്മേളനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സരിത ബാബു അധ്യക്ഷത നിർവ്വഹിച്ചു. സെക്രട്ടറി പി എം രതീഷ് സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ പി. ആർ രതീഷ് , യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സി. കെ വത്സ, സെക്രട്ടറി ലതാ സുരേഷ്, ഇ കെ പുഷ്കരൻ, സുജാത ബാലകൃഷ്ണൻ, അനിത ഷാജി, കൈലാസ് കെ ശ്രീനിവാസ്, പി എൻ ഷാജി എന്നിവർ പ്രസംഗിച്ചു. പൂജാദി കർമ്മകൾക്ക് ഷാജൻ ശാന്തി, വിജയൻ ശാന്തി, ഗോകുൽ ശാന്തി എന്നിവർ നേതൃത്വം നൽകി.