തൊടുപുഴ : നാഷണലിസ്റ്റ് ലേബർ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ മെയ്ദിനറാലി നടത്തുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ടി. പി. ജോയി അറിയിച്ചു. മേയ് ഒന്നിന് രാവിലെ 11 ന് തൊടുപുഴ മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിക്കുന്ന പ്രകടനം ഗാന്ധിസ്‌ക്വയറിൽ സമാപിക്കും. ടി.പി. ജോയി അദ്ധ്യക്ഷത വഹിക്കും. എൻ.സി.പി ജില്ലാ സെക്രട്ടറി അരുൺ പി. മാണി ഉദ്ഘാടനം ചെയ്യും, എൻ.സി.പി ജില്ലാ പ്രസിഡന്റ് പി. പി. ബേബി, ബൈജു ജോസ്, പി.എസ്. ജോസ്, ഉഷ രാജു, ഷാജി ജോസഫ്, ശിവദാസ് തുടങ്ങിയവർ പ്രസംഗിക്കും.