ചെറുതോണി:ഹൈറേഞ്ചിന്റെ ചരിത്രമുറങ്ങുന്ന ചുരുളി കീരിത്തോടിന്റെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ചുരുളി എസ് എൻ യുപി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. അക്കാദമിക് രംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ കാലങ്ങളിൽ ഈ സ്‌കൂൾ കരസ്ഥമാക്കിയത്. ഈ സാഹചര്യത്തിലാണ് സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ മന്ദിരം നിർമ്മിക്കുന്നത്. നാളെ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ സ്‌കൂൾ മാനേജറും എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറിയുമായ സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിക്കും. എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി സ്കൂൾ മന്ദിര ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കും. എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ പ്രസിഡണ്ട് പി രാജൻ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി മുഖ്യ സന്ദേശ നൽകും.
എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി പി സുദർശനൻ സന്ദേശം നൽകും. യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ജോസഫ്, കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ,ബി സെൽവം , യോഗം ബോർഡ് മെമ്പർ സി.പി ഉണ്ണി , പഞ്ചായത്ത് അംഗം അനിറ്റ് ജോഷി, യൂണിയൻ കൗൺസിലർമാരായ അനീഷ് പച്ചിലാംകുന്നേൽ, മനീഷ് കുടിക്കയത്ത്, ശാഖാ പ്രസിഡന്റ് എം.എൻ ഷണ്മുഖദാസ്, കീരിത്തോട് ശാഖ പ്രസിഡന്റ് റ്റി.എം ശശി, കീരിത്തോട് ശാഖ സെക്രട്ടറി വിജയൻ കല്ലുകുണ്ടിയിൽ, വനിതാസംഘം യൂണിയൻ സെക്രട്ടറി മിനി സജി, പി.ടി.എ പ്രസിഡന്റ് കലേഷ് രാജി, പി.ടി.എ വൈസ് പ്രസിഡന്റ് പി.ജി മണിക്കുട്ടൻ, വിദ്യാർത്ഥി പ്രതിനിധി കീർത്തന കലേഷ് എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് പി.കെ മോഹൻദാസ് സ്വാഗതവു വി.എസ് പ്രകാശ് നന്ദിയു ം പറയും.