പീരുമേട്: കേരള ഫോക് ലോർ അക്കാഡമി ഇടുക്കിയുടെയും പീരുമേട് നളന്ദ ഗ്രന്ഥശാലയുടെയും നേതൃത്യത്തിൽ ഗ്രാമ സന്ധ്യ എന്ന പേരിൽ ഗോത്രകലാ പരിപാടികൾ സംഘടിപ്പിച്ചു. എസ്എംഎസ് ക്ലബ്ബ്‌ലൈബ്രറി ഹാളിൽ നടന്ന പരിപാടി വാഴൂർ സോമൻ എം എൽ എ ഉദ്ഘാടനം ചെയ്തു .ആർ. തിലകൻ.എസ്. സാബു . പത്മനാഭൻ കാവുമ്പായി എന്നിവർ മുഖ്യഭാഷണം നടത്തി. പ്രൊഫഷണൽഗോത്ര കഥകളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ഗ്രോത്ര കലാപരിപാടികൾ നടത്തി. ആർ.ദിനേശൻ, വി.എസ്.പ്രസന്നൻ, രാഹുൽ, പി.വി. ലവ് ലിൻ എന്നിവർ സംസാരിച്ചു