
വെള്ളത്തൂവൽ : നിർമ്മാണം തുടങ്ങി വർഷം മൂന്നു കഴിഞ്ഞിട്ടും എൽക്കുന്ന് എല്ലക്കൽ റോഡിന്റെ പണി ഇനിയും പൂർത്തിയായില്ല.2019 ൽ സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും പത്ത് കോടി രൂപ അനുവദിച്ച് നിർമ്മാണം തുടങ്ങിയ ഏഴു കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തീർന്നു. തുടർന്ന് രണ്ടു വർഷം
പണികളൊന്നും നടക്കാതെ വന്ന സാഹചര്യത്തിൽജനപ്രതിനിധികൾ ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ റോഡ്‌സോളിങ്ങ് പണികൾ പൂർത്തിയാക്കിയ ശേഷം ടാറിംങ് നടത്താതെ കരാറുകാരൻ സ്ഥലം വിട്ടു ,പിന്നെ ഈ വഴിക്ക് എത്തിനോക്കിയില്ല .കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സോളിങ്ങ് ഇളകി ഒലിച്ചുപോയി .മെറ്റിൽ റോഡു നീളെ നിരന്ന് കിടക്കുന്നതിനാൽ കാൽനട യാത്രയും ഇരുചക്രവാഹന യാത്രയും ഏറെ ദുരിതത്തിലായി എൻ.എച്ച് അധികൃതരാവട്ടെകരാറുകാരനെതിരെനടപടി എടുക്കാൻ തയ്യാറായതുമില്ല.2019 ൽ ഇതേ സ്‌കീമിൽപ്പെടുത്തി പണി തുടങ്ങിയ കല്ലാർകൂട്ടി വെള്ളത്തൂവൽ മുതുവാൻകുടി വെള്ളത്തൂവൽ, ആനച്ചാൽ ഈട്ടിസിറ്റി മുതുവാൻകുടി എന്നീ റോഡുകളുടെ നിർമ്മാണം കഴിഞ്ഞവർഷംതന്നെപൂർത്തീകരിച്ചിരുന്നു ഇനിയുംമൂന്നു വർഷമായി പൂർത്തിയാക്കാതെ കിടക്കുന്ന എൽക്കുന്ന് എല്ലക്കൽ റോഡ് പണി മഴക്കാലംതുടങ്ങുംമുമ്പേപൂർത്തിയാക്കണമെന്നാവശ്യപ്പെട്ട്‌പൊതുമരാമത്ത് മന്ത്രിക്ക് ഭീമഹർജിനൽകി പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ