sajiparampath

നെടുങ്കണ്ടം : ഉടുമ്പൻചോല എസ്. എൻ. ഡി. പി ശാഖയിലെ 41-മത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നു. . വൈകിട്ട് 3 ന് ഘോഷയാത്ര മാട്ടുത്താവളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ശ്രീനാരായണ ഗുരുമന്ദിരാങ്കണത്തിൽ സമാപിച്ചു. ശാഖാ പ്രസിഡന്റ്‌ സജിമോൻ തോമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ പ്രസിഡന്റ്‌ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു... ബിജു പുളിക്കലേടത്ത് അനുഗ്രഹ പ്രഭാഷണം നടത്തി, യൂണിയൻ കൗൺസിലർമാരായ.സുരേഷ് ചിന്നാർ, സി. എം. ബാബു, ജയൻ കല്ലാർ,യൂണിയൻ കമ്മിറ്റി അംഗം മുരളീധരൻ ശ്രീവിലാസം,യൂണിയൻ വനിതാ സംഘം കൗൺസിലർ ബീന പ്രകാശ്. യൂണിയൻ യൂത്ത്മൂവ്മെന്റ് കൗൺസിലർ അനന്തു വിജയൻ, ശാഖ വനിതാ സംഘം പ്രസിഡന്റ്‌ ഓമന സദാശിവൻ, സെക്രട്ടറി രമ മോഹനൻ, ജോയിന്റ് സെക്രട്ടറി സുജ മനോജ്‌, ശാഖ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ സനൂപ് തേക്കടയിൽ, സെക്രട്ടറി അനന്തു പി. എ വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി കൃഷ്ണലാൽ ഷാജി, ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ, രഘു സ്വർണ്ണാങ്കൽ, ജയൻ പോറ്റൻകോട്, രാജൻ കാരാട്ടുകുടി, മോഹനൻ മയിലാടുംപാറ, രതീഷ് പാപ്പാൻപാറ, ഷാജി പാലമൂട്ടിൽ, ശാഖ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ കൃഷ്ണൻകുട്ടി,രാജൻ,സിന്ധു രഘു തുടങ്ങിയവർ പ്രസംഗിച്ചു.ശാഖാ സെക്രട്ടറികെ. ഡി. സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുനിൽ കുമാർ നന്ദിയും പറഞ്ഞു.