തൊടുപുഴ: ഇന്നലെ വൈകിട്ടുണ്ടായ കനത്തമഴയിൽ ഇടിമിന്നലേറ്റ് മരത്തിന് നാശം.
തൊണ്ടിക്കുഴ ഇടഞ്ഞാലിൽ രാധാകൃഷ്ണന്റെ പുരയിടത്തിൽ നിന്ന മാവിനാണ് ഇടിമിന്നലിൽ നാശമുണ്ടായത്. 20 അടിയിലധികം ഉയരമുള്ള മരത്തിന്റെ മദ്ധ്യഭാഗത്തായി നീളത്തിൽ വിണ്ട് കീറിയ നിലയിലാണ്. വേരിന് ഇളക്കം തട്ടി സമീപത്തെ മണ്ണ് ഇളകിയ നിലയിലാണ്.