തൊടുപുഴ: മേയ് 30ന് തൊടുപുഴയിൽ നടക്കുന്ന ആർ.എസ്.പി ലെനിനിസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. തൊടുപുഴ പുളിമൂട്ടിൽ ടൂറിസ്റ്റ് ഹോമിൽ ചേർന്ന യോഗം പാർട്ടി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.എം. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു രക്ഷാധികാരിയായും കെ.എം. ഗംഗാധരൻ ചെയർമാനായും എ.ആർ. രതീഷ്, എം.കെ. രൂപക്ക് എന്നിവർ ജനറൽ കൺവീനർമാരായും 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പാർട്ടി പ്രതിനിധി സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സെമിനാർ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫിന്റെ പ്രമുഖ സംസ്ഥാന നേതാക്കൾ സെമിനാറിൽ പങ്കെടുക്കും. യോഗത്തിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, കെ.എം. ഗംഗാധരൻ, ജോൺസൺ പി.ജെ, എ.ആർ. രതീഷ്, എം.കെ. രൂപക്ക്, ജോർജ് ആന്റണി, ഗീത സനൽ, ബിൻസി അനിൽ എന്നിവർ പ്രസംഗിച്ചു.