ambulence

കട്ടപ്പന : താലൂക്ക് ആശുപത്രിയ്ക്ക് ഇനി അത്യാധുനിക സൗകര്യങ്ങളുള്ള ഡി ലെവൽ ആംബുലൻസും സ്വന്തം .ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇന്റീരിയർ വർക്ക് ഉൾപ്പെടെ നടത്തിയ ആംബുലൻസ് വാങ്ങിയത.വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ആശു പത്രി അങ്കണത്തിൽ നടന്ന ഐസിയു ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി നിർവഹിച്ചു.ഡി ലെവൽ ഐസിയു, നവജാത ശിശുക്കളെ സുരക്ഷിതമായി എത്തിക്കാൻ എൻഐസിയു ഉൾപ്പെടുന്ന ആംബുലൻസാണ്

താലൂക്ക് ആശുപത്രിയ്ക്ക് ലഭിച്ചിരിക്കുന്നത്. ആംബുലൻസിൽ ഡ്രൈവറിന് പുറമേ ഒരു നഴ്‌സും ഉണ്ടാകും.വെന്റിലേറ്റർ, ഒക്സിജൻ കോൺസൻട്രേറ്റർ, ചെറിയ ഒക്സിജൻ സിലിണ്ടർ, ഇൻക്യൂബേറ്റർ, ജമ്പോ സിലിണ്ടർ വഴിയുള്ള ഒക്സിജൻ സപ്ലൈ, ഇൺഫ്യൂഷൻ പമ്പ്, സിറിഞ്ച് പമ്പ്, മുതലായ സൗകര്യങ്ങൾ ആംബുലൻസിൽ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാകും.ഫ്ലാഗ് ഓഫ് ചടങ്ങിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഏലിയാമ്മ കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ .കെ.ബി ശ്രീകാന്ത്, എച്ച്.എം.സി അംഗങ്ങൾ, നഗരസഭാ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്ഥലം മാറി പോകുന്ന ഡോക്ടർ എം എസ് നിധിൻ, വിരമിക്കുന്ന നഴ്‌സ്‌ സിസിലിക്കുട്ടി ജോസഫ് എന്നിവർക്ക് യാത്രയയപ്പും നൽകി.