തൊടുപുഴ: അഖില തിരുവിതാംകൂർ മല അരയ മഹാസഭ 54-ാം ശാഖാ വാർഷിക പൊതുയോഗം വിനായക ആഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.കെ. സോമൻ (പ്രസിഡന്റ്)​, എം.ജി. മിനി (വൈസ് പ്രസിഡന്റ്)​, പി.എൻ. സജീവൻ (സെക്രട്ടറി)​, പി.കെ. രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറി)​, പി.കെ. സുരേന്ദ്രൻ പഴയരിക്കാട്ട് (ട്രഷറാർ)​ എന്നിവരെ തിരഞ്ഞെടുത്തു.