തൊടുപുഴ: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് ഇന്ത്യയിലുടനീളം സംഘടിപ്പിച്ച ഹെൽത്ത്‌മേളയുടെ ഭാഗമായി ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യയോജന/ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ബോധവത്കരണ ക്ലാസ് തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ നടത്തി. തൊടുപുഴ നഗരസഭയിൽ ഈ പദ്ധതി പ്രകാരമുള്ള ചികിത്സ ലഭ്യമാകുന്ന ഏക സ്വകാര്യ ആശുപത്രി സഹകരണ ആശുപത്രിയാണ്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലാസ് സഹകരണ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. റജി ജോസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ലാ-കോഡിനേറ്റർ റോജിത് മാത്യു ക്ലാസെടുത്തു. ആശുപത്രി പ്രസിഡന്റ് കെ.ആർ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. സോണി തോമസ്, ഡോ. പീറ്റർ സക്കറിയ, ആശുപത്രി സെക്രട്ടറി രാജേഷ് കൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ റോസ്‌ലിമ ജോസഫ് എന്നിവർ സംസാരിച്ചു.