കട്ടപ്പന : ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കട്ടപ്പന ഗവ.കോളേജിൽ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്റർ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ .കോളേജിൽ പുതിയതായി അനുവദിച്ച ഗവേഷണ കേന്ദ്രങ്ങളുടെയും കോഴ്‌സുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ജൂണിൽ സിവിൽ സർവ്വീസ് കോച്ചിങ് സെന്റർ ആരംഭിക്കും .ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം.ഈ ഉദ്ദേശത്തോടുകൂടിയാണ് ബജറ്റിൽ
ഉന്നത വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകിയത്.മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനായി കേരളത്തിലെ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്.മലയാളം ,രസതന്ത്രം എന്നീ വിഭാഗങ്ങളിലാണ് കോളേജിൽ പുതിയതായി ഗവേഷണ കേന്ദ്രങ്ങൾ ആരംഭിച്ചത്.എം.എ ഇന്റഗ്രേറ്റഡ് ഇംഗ്ലീഷ് ,ബി.എസ്.സി ഫിസിക്സ് എന്നിവയാണ് പുതിയ കോഴ്സുകൾ .ഉദ്ഘാടന യോഗത്തിൽ സർവ്വകലാശാല റാങ്ക് ജോതാക്കളെയും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റുകളെയും അനുമോദിച്ചു . ഡീൻ കുര്യാക്കോസ് എം. പി മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ അദ്ധ്യക്ഷ ബീന ജോബി ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു കോളേജ് പ്രിൻസിപ്പാൾ ഡോ .വി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ഡോ. ഒ.സി അലോഷ്യസ് ,പി ടി എ വൈസ് പ്രസിഡന്റ് കെ സി ബിജു ,വാർഡ് കൗൺസിലർ ഷമേജ് കെ ജോർജ് ,കോളേജ് യൂണിയൻ ചെയർമാൻ കെ ബി ജിഷ്ണു എന്നിവർ പ്രസംഗിച്ചു .