തൊടുപുഴ: ഒന്നാമത് കേരള ഗെയിംസിനും, മേയ് 1 നു തിരുവനന്തപുരത്ത് നടത്തുന്ന കേരള മാരത്തോണിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് എല്ലാ ജില്ലകളിലും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ' ഫൺ മാരത്തോൺ ' നടത്തുന്നു.
തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച് പുളിമൂട്ടിൽ പ്ലാസയിൽ സമാപിക്കുന്ന വിധത്തിലാണ്
ഫൺ മാരത്തോൺ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് മാരത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്യും.പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി.രാജു തരണിയിൽ,വിവിധ കായിക സംഘടനയുടെ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന ദേശീയ കായിക താരങ്ങൾ, വിവിധ കായിക സംഘടനകളിൽ നിന്നുള്ള കായിക താരങ്ങൾ എന്നിവർക്കു പുറമെ വെങ്ങല്ലൂർ സോക്കർ ക്ലബ്ബ്, കരിമണ്ണൂർ ഷിറ്റോ റിയു കരാട്ടേ ക്ലബ്ബ് എന്നീ കായിക പരിശീലന കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഫൺ മാരത്തോണിൽ പങ്കെടുക്കുമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ അറിയിച്ചു.