പീരുമേട് :പീരുമേട് ഫയർ സ്റ്റേഷന് അധുനിക സംവിധാനങ്ങളുള്ള വാഹനം ലഭിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള അത്യാധുനിക വാഹനം അഡ്വാൻസ് റെസ്‌ക്യൂ ടെൻഡർ ഫ്‌ളാഗ് ഓഫ് ചെയ്തു. വാഹന അപകടങ്ങൾ ഉണ്ടായാൽ നീക്കം ചെയ്യാനുള്ള വിൻച് എന്ന ഉപകരണവും ഹൈഡ്രോളിക്ക് യൂണിറ്റ അപകടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനും വാഹനങ്ങൾ മുറിച്ചു മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം. കിണറുകളിലുള്ള വിഷ വാതകങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനും ബ്ലോവറും ശ്വാസയോഗ്യമല്ലാത്ത സ്ഥല ങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുളള ഉപകരണം. മൾട്ടി ഗാസ് ഡിറ്റക്ടർ ഉൾപ്പടെ 62 റെസ്‌ക്യൂ ഉപകരണങ്ങൾ ഉൾപ്പെടുന്ന വാഹനം വാഴൂർ സോമൻ എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ അർജുൻ സ്വാഗതം പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, വാർഡ് മെമ്പർ.ആർ. ദിനേശൻ, പി.കെ. രാജൻഎന്നിവർ പങ്കെടുത്തു.