മുട്ടം: എസ് എൻ ഡി പി യോഗം മുട്ടം ശാഖയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മേഖല കുടുംബ സംഗമത്തിന്റെ സമപന യോഗം ഞായറാഴ്‌ച്ച ഉച്ചക്ക് 2 ന് ഗുരുദേവ ക്ഷേത്ര ഹാളിൽ നടത്തും. കുഴിയനാൽ, മുട്ടം, ശങ്കരപള്ളി മേഖലകളുടെ സംയുക്തയോഗമാണ് നടക്കുന്നത്. ശാഖ പ്രസിഡന്റ് കെ വിജയൻ അദ്ധ്യക്ഷത വഹിക്കും. വൈദിക സമിതി സംസ്ഥാന പ്രസിഡന്റും ക്ഷേത്രം തന്ത്രിയുമായ വൈക്കം ബെന്നി ശാന്തി ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി വി ബി സുകുമാരൻ സ്വാഗതവും യൂത്ത് മൂവ്മെൻ്റ് പ്രസിഡന്റ് പി കെ പ്രാദാദ് നന്ദിയും പറയും.