തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് ദിനത്തിൽ നീന്തൽമത്സംര നടത്തുന്നു. രാവിലെ 11 മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിലാണ് മത്സരം. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. പുരുഷൻമാർ, ജല കായിക വിനോദങ്ങളിൽ അപകടഭീഷണിയില്ലാതെ പങ്കെടുക്കുവാൻ നീന്തൽ പഠിക്കൂ, ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുൾക്കൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ സെക്രട്ടറിബേബി വർഗീസ് അറിയിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രായം തെളിയിക്കുന്ന രേഖകളുമായി രാവിലെ 10ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ എത്തിച്ചേരണം. ഫോൺ: 9447223674.