
തൊടുപുഴ: താൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ എല്ലാം കൃത്യമായാണ് ചെയ്തതെന്ന് എം.എം. മണി എം.എൽ.എ. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴിൽ കൊണ്ടുപോകാൻ അനുഭവ പാടവം വേണം. തൊഴിലാളികൾക്ക് നേരെ തൻ പ്രാമാണിത്തം കാട്ടിയാൽ അവരെ ഒന്നിച്ച് കൊണ്ടുപോകാനാകില്ല. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ പ്രതിസന്ധിയുടെ ഭാഗമാണ്. കൽക്കരി ക്ഷാമമാണ് പ്രശ്‌നം. ആവശ്യമെങ്കിൽ വൈദ്യുതി വില കൊടുത്തു വാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ കേരളത്തിന്റെ വികസനത്തിന് എന്ന മുദ്രവാക്യമുയർത്തി എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. മത്തായി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ, കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം കെ.ഐ. ആന്റണി, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റിൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൻ, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി.ജി. ഗോപി, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി കെ.എം. ജബ്ബാർ, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു, കേരള കോൺഗ്രസ് സ്‌കറിയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. ജയകൃഷ്ണൻ, ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് പി.പി. അനിൽകുമാർ, ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എം.എ. ജോസഫ് എന്നിവർ സംസാരിച്ചു.