മുട്ടം: പി ജെ ജോസഫ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് മാത്തപ്പാറ പമ്പ് ഹൗസിലേക്ക് അനുവദിച്ച പുതിയ മോട്ടോർ സെറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് പമ്പ് ഹൗസിൽ നടത്തും. ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, വിവിധ സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ പി ജെ ജോസഫ് ഉദ്ഘാടനം നിർവഹിക്കും.