ചെറുതോണി: നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളിൽ വനാശ്രിത ആദിവാസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പനും വാർഡ് മെമ്പറും എസ്.ടി ചെയർമാനുമായ സുകുമാരൻ യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.ജി. സന്തോഷ് സ്വാഗതം പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷെമിൽ കെ.കെ. ഓൺലൈൻ അപേക്ഷ നൽകുന്നത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് നൽകി. യോഗത്തിൽ നൂറോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോർജ്, ഐസക്, പ്രദീപ്, ടിൻസി, ലിൻസി, എഫ്.ആർ.സി ചെയർമാൻ കൃഷ്ണകുമാർ, ട്രൈബൽ ഡിപ്പാർട്ട്‌മെന്റിലെ സോഷ്യൽ വർക്കർ ചന്ദ്രൻ, ട്രൈബൽ പ്രമോട്ടർ ജോൺസൺ എന്നിവർ പങ്കെടുത്തു.