കട്ടപ്പന: മേട്ടുക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന മരത്തിന്റെ ചില്ലകൾ മുറിയ്ക്കാൻ കയറിയ തൊഴിലാളി മുകളിൽ കുടുങ്ങി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പനയിൽ നിന്ന് അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്കാണ് മേട്ടുക്കുഴി സ്വദേശി കരൂർ കുമാർ (35) മരം മുറിക്കുന്നതിനിടെ കയറിൽ കുരുങ്ങി മരത്തിൽ തലകീഴായി കുടുങ്ങിക്കിടന്നത്. ഉടനെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ലാഡറും നെറ്റും റോപ്പും ഉപയോഗിച്ചാണ് യുവാവിനെ താഴെയിറക്കിയത്. കട്ടപ്പന അഗ്നിരക്ഷാ നിലയത്തിലെ എസ്.എഫ്.ആർ.ഒ മധുസൂദനൻ, എഫ്.ആർ.ഒ ബിനു, വിഷ്ണു മോഹൻ, വിനീഷ് കുമാർ, അനിൽ ഗോപി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. താഴെയിറക്കിയ കുമാറിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.