പീരുമേട്: പീരുമേട്ടിലും പെരുവന്താനത്തും പെരുന്നാൾ നമസ്‌കാരം സ്ത്രീകൾക്ക് കൂടി പങ്കെടുക്കാവുന്ന ഈദ് ഗാഹുകളിലായിരിക്കും. പെരുവന്താനം സലഫി മസ്ജിദിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ രാവിലെ 7.30ന് നടക്കുന്ന ഈദ് ഗാഹിന് ഫിറോസ് സ്വലാഹി നേതൃത്വം നൽകും. പീരുമേട് സലഫി മസ്ജിദിൽ രാവിലെ 7.30 ന് നടക്കുന്ന ഈദ് ഗാഹിന് ടി.എ. അൻസാറുദ്ദീൻ സ്വലാഹി നേതൃത്വം നൽകും.