കട്ടപ്പന: ലോകതൊഴിലാളി ദിനത്തോടനുബന്ധിച്ച് കട്ടപ്പന,​ തങ്കമണി സഹകരണ ആശുപത്രികളിൽ ഇന്ന് തൊഴിലാളികൾക്ക് സൗജന്യ ഹെൽത്ത് ചെക്കപ്പ് നടക്കും. രാവിലെ ഒമ്പത് മുതൽ ഒന്ന് വരെയാണ് ആരോഗ്യ പരിശോധന. രക്ത സമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ, അസ്ഥിരോഗ നിർണ്ണയം എന്നിവ ഉണ്ടാകും. പ്രാഥമിക മരുന്നുകളും വിതരണം ചെയ്യും. സൗജന്യ ഹെൽത്ത് ചെക്കപ്പിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സജി തടത്തിൽ സെക്രട്ടറി ആൽബിൻ ഫ്രാൻസീസ് എന്നിവർ അറിയിച്ചു. കട്ടപ്പനയിലെ ആരോഗ്യ പരിശോധന ക്യാമ്പ് മുൻസിപ്പൽ ചെയർപേഴ്‌സൺ ബീനാ ജോബി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ആർ. സോദരൻ അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ കെ.പി. സുമോദ് സ്വാഗതം പറയും. തങ്കമണിയിൽ ആശുപത്രി വൈസ് പ്രസിഡന്റ് കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്യും. ഓട്ടോറിക്ഷാ തൊഴിലാളികൾ ഹെഡ്‌ലോഡ് വർക്കേഴ്‌സ് ടിംബർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കാണ് സൗജന്യ പരിശോധനകൾ ക്രമീകരിച്ചിട്ടുള്ളത്.