വെള്ളത്തൂവൽ: കല്ലാർ സർവ്വീസ് സഹകരണ ബാങ്ക് സംഘാംഗങ്ങൾക്കുള്ള 2020- 2021 വർഷത്തെ ലാഭവിഹിതത്തിന്റെ വിതരണോദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ഒ.ആർ. ശശി, പള്ളിവാസൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രതീഷ് കുമാർ,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെ. അഖില, മിനി ലാലു ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ കെ.ആർ. ജയൻ, എം. ലത, ആർ.സി. ഷാജൻ, മുൻ പ്രസിഡന്റുമാരായ ടി.ആർ. ഹരിദാസ്, എം.എൻ. മോഹനൻ അസിസ്റ്റന്റ് രജിസ്റ്റർ എം.ബി. രാജൻ,​ ബിനു സ്‌കറിയ, എം.എം.​ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ബാങ്കിലെ അംഗങ്ങളായ 11,​479 പേർക്കും ഓഹരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം നിശ്ചയിച്ചു നൽകുക.