നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ കലാ കായികോത്സവം ഇന്നും നാളെയുമായി നെടുങ്കണ്ടം ഉമാ മഹേശ്വര ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ്‌ സജി പറമ്പത്ത് കലോത്സവം ഉത്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ യൂണിയൻ വനിതാസംഘം യൂത്ത് മൂവ്മെന്റ് പ്രവർത്തകർ കലാ കായികോത്സവത്തിന് നേതൃത്വം നൽകും.