കട്ടപ്പന: എസ്.എൻ.ഡി.പി യോഗം തൊപ്പിപ്പാള ശാഖയിലെ ധ്യാന മണ്ഡപത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹം നിർമ്മിക്കുന്നതിനുള്ള ദ്രവ്യ സമർപ്പണം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ശിവഗിരിമഠം ശ്രീമദ് ഗുരു പ്രകാശം സ്വാമികൾ മുഖ്യകാർമികത്വം വഹിക്കും. വൈദികൻ ഷാജൻ ശാന്തികൾ സഹകാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന പ്രാർത്ഥനാ സന്ധ്യ എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷനാകും.