കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആർ. ശങ്കർ അനുസ്മരണം സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.പി. ബിനീഷ്, സെക്രട്ടറി സുബീഷ് വിജയൻ, സൈബർ സേനാ കൺവീനർ അരുൺ, കൗൺസിൽ അംഗങ്ങളായ രാഹുൽ ഈട്ടിത്തോപ്പ്, സി.എസ്. അജേഷ്, സനീഷ്, വിനോദ് തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി.