കാഞ്ഞാർ: കൂവപ്പള്ളി ഷാപ്പിന് സമീപം നടന്ന സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. ചക്കിക്കാവ് അമ്പനപ്പിള്ളിൽ ലിപി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. ലിപിയെ വെട്ടി പരിക്കേൽപ്പിച്ച അടൂർ മല മഷി കല്ലേൽ രതീഷിനെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ രതീഷും ലിപിയും ഷാപ്പിന് സമീപം വാക്കുതർക്കത്തിൽ ഏർപ്പെടുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ലിപിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കാഞ്ഞാർ എസ്.എച്ച്.ഒ സോൾജിമോന്റെ നിർദേശപ്രകാരം എസ്.ഐ നസീർ, എ.എസ്.ഐ സാംകുട്ടി, സി.പി.ഒമാരായ സതീശൻ, ടോബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.