ഇടുക്കി: ആർ. ശങ്കർ ഫൗണ്ടേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ ആർ. ശങ്കർ ജന്മദിനം ആചരിച്ചു. കെ.പി.സി.സി മെമ്പർ എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ആർ. ശങ്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഇ.കെ. വാസു അദ്ധ്യക്ഷത വഹിച്ചു. വിജയകുമാർ മറ്റക്കര, ശശി കണിയാലി, ശശികല രാജു, പി.കെ. മോഹൻദാസ്, പ്രശാന്ത് ഞവരകാട്ട്, ശ്രീലാൽ തുടങ്ങിയവർ പ്രസംഗിച്ചു.