cm

₹പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ ഉയരത്തിലെത്തിക്കും

കാസർകോട് : പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുകയും കൂടുതൽ ഉയരത്തിലെത്തിക്കുകയുമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത കാസർകോട്

ബദ്രടുക്കയിലെ

കെൽ ഇ.എം.എൽ കമ്പനി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് അഞ്ചിന പരിപാടി പുതിയ ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ടെക്സ്റ്റൈയിൽ ഉൾപ്പടെയുള്ള വ്യവസായ മേഖലയെ ഒറ്റത്തവണ മൂലധനസഹായം നൽകി സംരക്ഷിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന് ,​എ.കെ.എം അഷറഫ് ,​ സി.എച്ച് കുഞ്ഞമ്പു,​ എം.രാജഗോപാലൻ ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ,​വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മുൻ എം.പി പി.കരുണാകരൻ എന്നിവർ സംബന്ധിച്ചു. കെൽ ഇ.എം.എല്ലിന്റെ ആദ്യ ഓർഡർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനിൽ നിന്ന് മന്ത്രി പി.രാജീവ് സ്വീകരിച്ചു.