
കണ്ണൂർ : ചരിത്രത്തിൽ അടയാളപ്പെടുത്തിയ കർഷക സമരങ്ങളും, മുൻ മുഖ്യമന്ത്രി നായനാരുടെ
ജീവിതവും ആലേഖനം ചെയ്യുന്ന കൂറ്റൻ കമ്മ്യൂണിസ്റ്റ് മ്യൂസിയത്തിന്റെ ഒരുക്കം അവസാനഘട്ടത്തിൽ. ഉദ്ഘാടനം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഓഡിയോ വിഷ്വൽ ഡിജിറ്റൽ സൗകര്യങ്ങളും ഈ ഹൈബ്രിഡ് മ്യൂസിയത്തിലുണ്ടാകും. മൂന്ന് ഗാലറികളിൽ രണ്ടിലും മൂന്നിലും വെർച്വൽ എക്‌സ്പീരിയൻസിനുള്ള സൗകര്യം. മ്യൂസിയം ഡിസൈൻ ചെയ്തത് സംവിധായകൻ ശങ്കർ രാമകൃഷ്ണനും വിനോദ് മേനോനും നേതൃത്വം നൽകുന്ന മാജിക് ടെയിൽ വർക്സാണ്. വിനോദ് ഡാനിയലാണ് രൂപകല്പന. ഗാലറി ഒന്നും നാലും ലോബിയും പുറത്തുള്ള ആർട്ട് ഇൻസ്റ്റലേഷനുകളുമാണ്. നായനാരുടെ ജീവിതം ആസ്പദമാക്കിയുള്ള ഹോളോഗ്രാം ഇൻസ്റ്റലേഷൻ ഓസ്‌ട്രേലിയൻ കമ്പനിയായ യുക്ളീഡീന്റേതാണ്..
ഓറിയന്റേഷൻ തിയേറ്റർ
കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ആദ്യ കാലം മുതൽ സി.പി.എം രൂപികരണം വരെ, രക്തസാക്ഷികൾക്കുള്ള ഹോമേജ്. മൊറാഴ,കയ്യൂർ,കരിവെള്ളൂർ,പുന്നപ്ര-വയലാർ മുതലായ സമരങ്ങൾ ത്രി ഡി ടെക്നോളജിയിൽ .1939ലെ പിണറായി പാറപ്രം രഹസ്യ സമ്മേളനത്തിന്റെ പുനരാവിഷ്കാരം. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാൾ വഴികൾ ഉൾപ്പെടുത്തിയ സോവിയറ്റ് കോർണർ. കമ്മ്യൂണിസ്റ്റ് നേതാക്കളായ ഇ.എം.എസ്, എ.കെ.ജി, എൻ.സി. ശേഖർ, കെ. ദാമോദരൻ ,പികൃഷ്ണപിള്ള തുടങ്ങിയവരുടെ സിലിക്കൺ പ്രതിമകളും നായനാർ അക്കാഡമിയോളം പൊക്കത്തിൽ, ആകാശത്തേക്ക് മുഷ്ടി ചുരുട്ടി നിൽക്കുന്ന അടിച്ചമർത്തപ്പെട്ടവന്റെ 28 അടിയുള്ള ശില്പം. കേരളത്തിലെ രക്തസാക്ഷികളുടെ പേരുകൾ ചുമരിൽ
'ലോകത്തെ ഏറ്റവും മികച്ച മ്യൂസിയങ്ങളോട് കിട പിടിക്കുന്ന രീതിയിലാണ് രൂപകല്പന. നായനാരെന്ന വലിയ മനുഷ്യനെ അടയാളപ്പെടുത്തുന്നതായിരിക്കും മ്യൂസിയം".
- ശങ്കർ രാമകൃഷ്ണൻ, ക്രിയേറ്റീവ് ഹെഡ്
' ജീവനക്കാരുടെ ശമ്പളത്തിനും ഇതിന്റെ നടത്തിപ്പിനും മറ്റുമായി വൻതുക വേണ്ടി വരും'. ചെറിയൊരു തുക പ്രവേശന ഫീസായി ഈടാക്കും".
-കോടിയേരി ബാലകൃഷ്ണൻ,
സി.പി. എം സംസ്ഥാന സെക്രട്ടറി