കണ്ണൂർ: നാടിന്റെ വികസനത്തിന് പണം ഒരു പ്രശ്‌നമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ കോർപറേഷൻ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500കോടിയുടെ ലോകബാങ്ക് സഹായം കേരളത്തിന് ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോർപ്പറേഷൻ, നഗരസഭ, ത്രിതല പഞ്ചായത്തുകൾ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
പണം സ്വരൂപിക്കാനും സ്വന്തം കാലിൽ നിൽക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവണം. പണ്ടത്തെപ്പോലെ സർക്കാരിന്റെ പ്ലാൻ ഫണ്ട് മാത്രം അന്വേഷിച്ചു നടക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷനായി.
എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ്, കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. മാർട്ടിൻ ജോർജ്, പി. കുഞ്ഞിമുഹമ്മദ്, എം. പ്രകാശൻ, എൻ. ഹരിദാസ്, വെള്ളോറ രാജൻ, മുൻ മേയർമാരായ സുമ ബാലകൃഷ്ണൻ, സി. സീനത്ത്, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഷമീമ, എം.പി രാജേഷ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ. സുകന്യ, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.