പിണറായി: ഒരാഴ്ച നീണ്ടു നിൽക്കുന്ന പിണറായി പെരുമ സർഗ്ഗോത്സവത്തിന്റെ തിരശ്ശീലയുയർന്നു. ഏഴു ദിവസം നീണ്ടുനിൽക്കുന്ന നാടകമേള നടൻസന്തോഷ് കീഴാറ്റൂർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കലയും വികസനവും ചർച്ചയാവുന്ന കാലമാണിത്. പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ എലിയൻ അനിൽ അദ്ധ്യക്ഷനായി.കക്കോത്ത് രാജൻ, ഒ . വി . ജനാർദ്ദനൻ ടി.ജയരാജ് എന്നിവർ സംസാരിച്ചു. സന്തോഷ് കീഴാറ്റൂരിന് പിണറായി പെരുമയുടെ ഉപഹാരം കക്കോത്ത് രാജൻ കൈമാറി. പിണറായി പെരുമയുടെ ഇൻസ്റ്റഗ്രാം പേജ് സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.
മേളയിലെ ആദ്യ നാടകമായി തിരുവനന്തപുരം സൗപർണ്ണികയുടെ 'ഇതിഹാസം അവതരിപ്പിച്ചു.നാടകത്തിനു മുൻപ് ഡോ.ആർ. ഷാൻ സംവിധാനം ചെയ്ത ഹ്രസ്വ ചലച്ചിത്രം ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് പ്രദർശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് യതീന്ദ്രൻ സംവിധാനം ചെയ്ത ഹ്രസ്വ ചലച്ചിത്രം പാപ്പാസ് പ്രദർശിപ്പിക്കും. വൈകുന്നേരം ഏഴ് മണിക്ക് ഹേമന്ത്കുമാർ രചനയും രാജേഷ് ഇരുളം സംവിധാനവും നിർവ്വഹിച്ച വേനലവധി നാടകം അവതരിപ്പിക്കും.