പയ്യന്നൂർ: എടാട്ട് ശ്രീ നാരായണ ഇംഗ്ലീഷ് സ്കൂൾ 20-ാം വാർഷികം ആഘോഷിച്ചു. എസ്.എൻ. എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.ജി. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ. എം.കെ. രതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി.കെ. ഷീബ സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു.

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥി അനുരാഗ് രാജീവന്, എസ്.എൻ. സെക്രട്ടറി എം.കെ. രാജീവൻ ഉപഹാരം നൽകി അനുമോദിച്ചു. എൻ.ഐ.ഒ.എസ് കോർഡിനേറ്റർ പി.പി. കൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പാൾ കെ. രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് സുമേഷ് ദാമോദരൻ, സ്കൂൾ ലീഡർ രവീണ രമേഷ് തുടങ്ങിയവർ സംസാരിച്ചു. വൃന്ദ രതീഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.വി. ഗീത നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

എടാട്ട് ശ്രീ നാരായണ ഇംഗ്ലീഷ് സ്കൂൾ 20-ാം വാർഷികം പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ. എം.കെ. രതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു