ഇരിട്ടി: ഏഴുദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് നാളെ തുടക്കമാവും. നാളെ വൈകുന്നേരം 4.30ന് കലവറനിറയ്ക്കലും രാത്രി 7.30 കൊടിയേറ്റും നടക്കും. 5 ന് വൈകുന്നേരം 6 ന് പറയെടുപ്പ്, 6.30 ന് തിടമ്പ് നൃത്തം, തുടർന്ന് തായമ്പക, 6 ന് വൈകുന്നേരം 7 ന് ചാക്യാർകൂത്ത്, 7 ന് വൈകുന്നേരം 7 ന് ഓട്ടൻതുള്ളൽ, 8 ന് വൈകുന്നേരം 6.30 ന് തിടമ്പ് നൃത്തം, 8.30 ന് 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ കലാപരിപാടികൾ.
9 ന് രാവിലെ 7.30ന് ഉത്സവബലി, പറയെടുപ്പ്, വൈകുന്നേരം 5 ന് മോതിരം വെച്ച് തൊഴൽ, രാത്രി 8 ന് 10 വയസ്സിന് മുകളിലുള്ളവരുടെ കലാ പരിപാടികൾ, 10 ന് വൈകുന്നേരം 4.30 ന് മോതിരം വെച്ചു തൊഴൽ, തുടർന്ന് തിടമ്പ് നൃത്തം, രാത്രി 8 ന് പള്ളിവേട്ട, തുടർന്ന് കരിമരുന്ന് പ്രയോഗം, പള്ളിക്കുറുപ്പ്. സമാപനദിനമായ 11 ന് രാവിലെ 6 ന് പള്ളിയുണർത്തൽ, കണികാണിക്കൽ, യാത്രാഹോമം, 8ന് ആറാട്ട്, കൊടിയിറക്കൽ, കലശാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കു ശേഷം സമൂഹ സദ്യയോടെ ഉത്സവം സമാപിക്കും. ഉത്സവനാളിൽ എല്ലാ ദിവസവും രാത്രിയിൽ അന്നപ്രസാദവും ഉണ്ടാകും.