കാസർകോട് : കെ റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ്.സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ജനകിയ പ്രതിഷേധസദസ് സംഘടിപ്പിച്ചു. ജില്ല ചെയർമാൻ സി .ടി. അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.ആർ വിദ്യ സാഗർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ഖാദർ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. എ. ഗോവിന്ദൻ നായർ, കല്ലട്ര മാഹിൻ ഹാജി, പി.കെ. ഫൈസൽ, ഹക്കിം കുന്നിൽ, സി.എൽ.റഷീദ് ഹാജി,ഹരീഷ് പി. നമ്പ്യാർ, രാജൻ സി. പെരിയ, രാജേന്ദ്ര പ്രസാദ്, കെ. ഇ. എ ബക്കർ, പി. വി.സുനീഷ്,ടി.ഡി.കബീർ,വിനോദ് കുമാർ പള്ളയിൽ, ടി.ആർ. ഹനീഫ,കൃഷ്ണൻ ചട്ടഞ്ചാൽ പ്രസംഗിച്ചു.ജനറൽ കൺവീനർ കല്ലട്ര അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.