കാഞ്ഞങ്ങാട്: ആംബുലൻസ് ഡ്രൈവർമാർക്ക് സൗജന്യ ചികിത്സ നൽകണമെന്നും ആംബുലൻസ് ഡ്രൈവർമാരെ ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കണമെന്നും ജില്ല ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അലാമിപ്പള്ളി ഫ്രണ്ട്സ് ക്ലബ്ബിൽ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി സുബിൻ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന കോ-ഓർഡിനേറ്റർ ശ്രീജിത്ത് കണ്ണൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ആംബുലൻസ് സേവന രംഗത്ത് 20 വർഷം പൂർത്തീകരിച്ച സജി കാഞ്ഞങ്ങാട്, രതീഷ് നീലേശ്വരം, മുഹമ്മദ് ഇസ്ലാം എന്നിവരെ ആദരിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ സുധി പാലക്കാട്, ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഉണ്ണി നായർ, ശ്രീരാഗ് മടിക്കൈ, സുർജിത്ത് കുണ്ടംകുഴി സംസാരിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് തേജസ്വിനി സ്വാഗതവും രതീഷ് വിപഞ്ചിക നന്ദിയും പറഞ്ഞു. ഭാരവാഹികളായി സുബിൻ കെ ഭാസ്കർ (പ്രസിഡന്റ്), അനിൽകുമാർ നീലേശ്വരം (വൈസ് പ്രസിഡന്റ്), സുരേഷ് തേജസ്വിനി (സെക്രട്ടറി), സബിൻ കാഞ്ഞങ്ങാട് (ജോ:സെക്രട്ടറി), മനോജ് കാസർകോട് (ട്രഷറർ).